ആക്രമണക്കേസിൽ തടവും പിഴയും

കണ്ണൂർ: വാഹനപരിശോധനക്കിടെ പൊലീസി​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വണ്ടിയിടിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് തടവും പിഴയും. പടിയൂർ പെടയങ്ങോെട്ട സി.വി. ലത്തീഫിനെയാണ് (27) ഒരു വർഷം തടവിനും 5000 രൂപ പിഴ അടക്കാനും കണ്ണൂർ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസംകൂടി തടവനുഭവിക്കണം. 2011 ഫെബ്രുവരി 11 ൈവകീട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം. പടിയൂർ റോഡിൽ വാഹനപരിശോധനക്കിടെ ഹെൽമറ്റില്ലാതെ ബൈക്കോടിച്ച ലത്തീഫിനെ പിടികൂടവെ സിവിൽ പൊലീസ് ഒാഫിസർ രാജീവനെ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ൈബക്കിടിച്ച് പരിക്കേൽപിച്ചുവെന്നുമാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.