ചലനസഹായികള്‍ വിതരണം ചെയ്തു

മംഗളൂരു: ഉഡുപ്പി ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് ജില്ല ഭരണകൂടം പ്രത്യേക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണര്‍ പ്രിയങ്ക മേരി ഫ്രാന്‍സിസ് പറഞ്ഞു. ചലനസഹായി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഈവിഭാഗത്തെ അവഗണിച്ചുള്ള വികസനം അപൂര്‍ണമാണെന്ന് മേരി അഭിപ്രായപ്പെട്ടു. ബസ്റൂര്‍ രാജീവ് ഷെട്ടി, ഉമേശ് പ്രഭു, കെ. സ്വാമിനാഥന്‍ എന്നിവര്‍ സംസാരിച്ചു. പടം. ചലനസഹായികള്‍ ഏറ്റുവാങ്ങിയ ഭിന്നശേഷിവിഭാഗക്കാര്‍ ഡെപ്യൂട്ടി കമീഷണര്‍ പ്രിയങ്ക മേരി ഫ്രാന്‍സിസിനൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.