പെരിങ്ങത്തൂർ: ചൊക്ലി ഉപജില്ല യുടെ പ്രവർത്തന ഉദ്ഘാടനം പൂക്കോം മുസ്ലിം എൽ.പി സ്കൂളിൽ നടന്നു. കളിയരങ്ങ് തെളിയുന്നു എന്ന പേരിലുള്ള വിദ്യാരംഗം ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ നിർവഹിച്ചു. ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.വി. സുലോചന അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭാ കൗൺസിലർമാരായ നിഷിതാ ചന്ദ്രൻ, കെ. നിസാർ, വിദ്യാരംഗം ചൊക്ലി ചെയർമാൻ കെ. ഹരീന്ദ്രനാഥ്, കെ.എൻ. ജയതിലകൻ, എ.എം. രാജേഷ്, വൈ.എം. അബ്ദുല്ല ഹാജി, കെ. മുഹമ്മദ് സിദ്ദീഖ്, റാഷിദ് അബ്ദുല്ല എന്നിവർ സംസാരിച്ചു. പ്രശാന്ത് കുമാർ സ്വാഗതവും കെ.പി.അസീസ് നന്ദിയും പറഞ്ഞു. എ.എൻ.ദിലീപ് കുമാർ, രാഗേഷ് പുന്നോൽ, രാഗേഷ് പള്ളൂർ, ശാർങ്ധരൻ, രനീഷ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ ശിൽപശാല നടന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.