നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു

ഇരിട്ടി: അമിതവേഗതയിൽ നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ച കാർ കടയിലേക്ക് പാഞ്ഞുകയറി കടക്കു മുന്നിൽ നിൽക്കുകയായിരുന്ന ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. പുന്നാട് സ്വദേശി കാരായി അശോകൻ (70) ആണ് മരിച്ചത്. പരിക്കേറ്റ പുന്നാട് സ്വദേശി എൻ. രാജനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി-മട്ടന്നൂർ റോഡിൽ പുന്നാട് ടൗണിൽ റേഷൻകടക്കു സമീപം വ്യാഴാഴ്ച വൈകീട്ട് 6.30ഒാടെയാണ് അപകടം. ഇരിട്ടി ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന മാരുതി സ്വിഫ്റ്റ് കാർ റോഡരികിൽ നിർത്തിയിട്ട രണ്ട് കാറുകളിലും ബൈക്കിലും ഇടിച്ചശേഷം വാടകസാധനങ്ങൾ നൽകുന്ന എ.ടി.എം എന്ന കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നിർത്തിയിട്ട വാഹനങ്ങളോട് ചേർന്ന് നിൽക്കുകയായിരുന്നു അശോകനും പരിക്കേറ്റ രാജനും. അമിതവേഗതയാണ് അപകടകാരണം എന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനം പയഞ്ചേരി സ്വദേശിയുടേതാണെന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്കും കടക്കും സാരമായി തകരാറുകൾ സംഭവിച്ചു. ലീലയാണ് മരിച്ച അശോക​െൻറ ഭാര്യ. മക്കൾ: റീന, ശ്രീജ, നിഷ, ഷൈന. മരുമക്കൾ: രാജൻ, ബാബു, രാജൻ, വികാസ്. സഹോദരങ്ങൾ: ഗോപി, രമേശൻ, രാധ, ജാനകി, ശാന്ത, രഘു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.