അഞ്ച്​ പവൻ മോഹിച്ചെത്തി; പൊലീസ്​വലയിൽ 'പി.കെ' വീണു

അഞ്ച് പവൻ മോഹിച്ചെത്തി; പൊലീസ്വലയിൽ 'പി.കെ' വീണു കുറ്റ്യാടി: മൊകേരി ശ്രീധരൻ വധക്കേസിലെ മുഖ്യപ്രതിയായ ഇതരസംസ്ഥാന തൊഴിലാളി പൊലീസി‍​െൻറ വലയിൽ വീഴുന്നത് അഞ്ച് പവൻ സ്വർണം മോഹിച്ച് എത്തിയപ്പോൾ. കഴിഞ്ഞ മാസം 31നാണ് കുറ്റ്യാടി പൊലീസ് ശ്രീധര​െൻറ ഭാര്യ ഗിരിജയെയും കാമുകനായ പി.കെ എന്ന ഇതരസംസ്ഥാന തൊഴിലാളിയെയും പ്രതികളാക്കി കേസെടുക്കുന്നത്. ഇതറിഞ്ഞതോടെ പ്രതി മുങ്ങി. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയുടെ നീക്കം മനസ്സിലാക്കിയ പൊലീസ് സംഘം നിലമ്പൂർ ഭാഗത്തേക്കാണത്രെ നീങ്ങിയത്. അതുവഴി ബംഗാളിേലക്ക് നീങ്ങാനായിരുന്നു പദ്ധതി. എന്നാൽ, പിന്നീട് ഇയാൾ എറണാകുളത്ത് സുഹൃത്തി​െൻറ അടുത്തേക്ക് മാറി. ഇതിനിടയിൽ കസ്റ്റഡിയിലുള്ള ശ്രീധര​െൻറ ഭാര്യയെക്കൊണ്ട് െപാലീസ് തൊഴിലാളിയെ വിളിപ്പിച്ചു. ഞാൻ ഉടൻ പൊലീസി​െൻറ പിടിയിലാവുമെന്നും ബംഗാളിലേക്ക് തന്നെയും കൂട്ടണമെന്നും പറഞ്ഞായിരുന്നു വിളി. നിന്നെ കൂടെക്കൊണ്ടുപോകാൻ കൈയിൽ കാശില്ലെന്നായിരുന്നു മറുപടി. അത് പ്രശ്നമെല്ലന്നും ത​െൻറ അഞ്ച് പവൻ താലിമാല വിൽക്കാമെന്നും പറഞ്ഞ ഗിരിജ, വടകര റെയിൽേവ സ്േറ്റഷനിൽ എത്താൻ നിർദേശവും നൽകി. തുടർന്ന് റെയിൽേവ സ്റ്റേഷൻ മാറ്റി ബസ് സ്റ്റാൻഡാക്കി. ഇതോടെ തിരിച്ചുപോന്ന പ്രതി കോഴിക്കോട്ട് എത്തുേമ്പാഴേക്കും പൊലീസ് പൊക്കിയിരുന്നു. പ്രതിക്ക് രണ്ട് സിം കാർഡുള്ളതായി പൊലീസ് പറഞ്ഞു. ഇയാൾ അവിവാഹിതനാെണന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, നാട്ടിൽ 27 വയസ്സുള്ള മകൻ ഉണ്ടെന്ന് വിവരം ലഭിച്ചതായി പറയപ്പെടുന്നു. ചോദ്യംചെയ്യൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിെപ്പടുത്തുമെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.