ഗെയ്​ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി: ആശങ്ക വേണ്ടെന്ന് അധികൃതര്‍

കണ്ണൂര്‍: ജില്ലയില്‍ 83 കിലോമീറ്റര്‍ നീളത്തില്‍ ഗെയ്ല്‍ വാതക പൈപ്പ്ലൈൻ ഇടുന്നതി​െൻറ പ്രവൃത്തി പുരോഗമിക്കുകയാണെന്നും ആവശ്യത്തിലധികം സുരക്ഷയോടുകൂടി പദ്ധതി നടപ്പാക്കുന്നതിനാല്‍ ആശങ്കവേണ്ടെന്നും ഗെയ്ൽ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു‍. നിലവില്‍ ജില്ലയില്‍ 77 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കി. ഇത് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം മാത്രമാണ്. സ്ഥലത്തി​െൻറ നഷ്ടപരിഹാരം ഓരോ ഘട്ടങ്ങളിലായി കൊടുക്കും. ലൈൻ പോകുന്ന സ്ഥലത്ത് വീട് നിർമാണം പാടില്ലെന്നാണ് വ്യാപകപ്രചരണം. ഇത് അടിസ്ഥാന രഹിതമാണ്. 10 മീറ്ററിന് പുറത്ത് വീട് അടക്കമുള്ള കെട്ടിടങ്ങൾ നിർമിക്കാം. സ്ഥലം പൂർണമായി ഏറ്റെടുക്കുന്നില്ല. ഉപയോഗാവകാശം മാത്രമാണ് കമ്പനിക്കുണ്ടാവുക. നിലവില്‍ കുറുമാത്തൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പൈപ്പ്ലൈന്‍ ഇടുന്നതി​െൻറ പ്രവൃത്തിയാണ് തുടങ്ങിയത്. കൽപതെരു കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. കുറുമാത്തൂരില്‍നിന്ന് നീലേശ്വരം ഭാഗത്തേക്ക് പൈപ്പ്ലൈനിടുന്നതി​െൻറ പ്രവൃത്തി ചുമതല മുംൈബ ആസ്ഥാനമായ എയ്‌സ് കമ്പനിക്കാണ്. കമ്പനി അധികൃതര്‍ ഓരോ മേഖലകളിലും പോയി ബോധവത്കരണം നടത്തിയിട്ടും ജനങ്ങളുടെ ആശങ്ക വിട്ടൊഴിയുന്നില്ലെന്നതാണ് വസ്തുത. 18 സംസ്ഥാനങ്ങളിലായി 12,000 കിലോമീറ്ററോളം നീളത്തില്‍ ഗെയ്ൽ വാതകപൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. 35 വര്‍ഷമായി അപകടമില്ലാതെ പ്രവർത്തിക്കുന്നുമുണ്ട്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ വാതക പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതുള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ചിലര്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നത്. എന്നാൽ, 1955 കാലഘട്ടത്തില്‍ നൂതനമായ വെല്‍ഡിങ് സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്താണ് അമേരിക്കയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. മാത്രമല്ല, ലാഭക്കൊതി കാരണം പൈപ്പിലൂടെ സാധാരണയായി കടത്തിവിടേണ്ടതി​െൻറ മൂന്ന് മടങ്ങാണ് ഇതിലൂടെ വാതകം കടത്തിവിട്ടത്. അതുകൊണ്ടാണ് അപകടമുണ്ടായത്. എന്നാൽ, ഇപ്പോള്‍ ഡിസൈനിങ് ഘട്ടത്തില്‍തന്നെ ഏത് വസ്തുകൊണ്ട് പൈപ്പ് ഉണ്ടാക്കണമെന്ന് വരെ തീരുമാനിച്ച് മികച്ചവ ഉപയോഗിച്ചാണ് പൈപ്പ് നിര്‍മിച്ചിരിക്കുന്നത്. പൈപ്പിന് എന്തെങ്കിലും കേടുപാട് സംഭവിച്ചാല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച സ്ഥലത്തി​െൻറ ഉടമക്കെതിരെ ജാമ്യമില്ലാ വാറൻറുണ്ടാകുമെന്നും കേസെടുക്കുമെന്നുമുള്ള പ്രചാരണമുണ്ട്. എന്നാൽ, ഉടമയുടെ സ്ഥലത്ത് പൈപ്പ്‌ലൈനിടുമ്പോള്‍ നിയമപരമായ നീക്ക്പോക്കി​െൻറ ഭാഗമായാണ് ഇത്തരം കാര്യങ്ങള്‍ രേഖകളില്‍ പറയുന്നുവെന്നതല്ലാതെ ഇതുവരെ ആരുംതന്നെ ഇത് ഉപയോഗപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് സ്ഥലമുടമകളുടെ ഈ ആശങ്കയും അസ്ഥാനത്താണെന്ന് കമ്പനി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍സ്ട്രക്ഷന്‍ ചീഫ് മാനേജര്‍ എൻ.എസ്. പ്രസാദ്, അനില്‍കുമാർ, ഷണ്‍മുഖ പിള്ള, പി.ആർ.ഒ രേവതി എസ്. വര്‍മ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.