ഒന്നിലേറെ വിവാഹം; യു.പിയിൽ മുസ്​ലിംകൾ പ്ര​േത്യകം രജിസ്​റ്റർ ചെയ്യണം

ഒന്നിലേറെ വിവാഹം; യു.പിയിൽ മുസ്ലിംകൾ പ്രേത്യകം രജിസ്റ്റർ ചെയ്യണം ലഖ്നോ: യു.പിയിൽ ഒന്നിലേറെ വിവാഹം െചയ്യുന്ന മുസ്ലിംകൾ പ്രേത്യകം രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദേശം. ഉത്തർപ്രദേശ് സർക്കാറി​െൻറ 'വിവാഹ രജിസ്േട്രഷൻ ഗൈഡ്ലൈൻസ്' (2017) കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. സ്റ്റാമ്പ്, രജിസ്േട്രഷൻ വകുപ്പ് ഇൗ മാർഗനിർദേശങ്ങൾ നടപ്പാക്കുമെന്നും ഇതു ഒരു മതത്തി​െൻറയും ആചാരങ്ങളിലുള്ള ഇടപെടൽ അല്ലെന്നും വനിത ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രേണുക കുമാർ പറഞ്ഞു. മുസ്ലിം പുരുഷന് നാല് വിവാഹങ്ങൾവരെ രജിസ്റ്റർ ചെയ്യാം. ഒാരോ വിവാഹവും പ്രേത്യകം ഫോറങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നാണ് പ്രധാന വ്യവസ്ഥ. എന്നാൽ, ഹിന്ദു വിഭാഗത്തിലും മറ്റു സമുദായങ്ങളിലും ഉള്ളവർക്ക് ഒരു വിവാഹം മാത്രമേ രജിസ്റ്റർ ചെയ്യാനാവൂ. 'ഒാൾ ഇന്ത്യ മുസ്ലിം വുമൺ േപഴ്സനൽ ലോ ബോർഡ്' സർക്കാർ തീരുമാനം സ്വാഗതം ചെയ്തു. അതേസമയം, പരമാവധി നാലു വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ഒാൾ ഇന്ത്യ മുസ്ലീം ശിയ േപഴ്സനൽ ലോ ബോർഡ് വക്താവ് യാസൂബ് അബ്ബാസ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.