പാചകവാതക സബ്സിഡി: യൂത്ത് ലീഗ് അടുപ്പുകൂട്ടി പ്രതിഷേധിച്ചു

തളിപ്പറമ്പ്: പാചകവാതക സബ്സിഡി എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് പരിസരത്ത് അടുപ്പുകൂട്ടി സമരം നടത്തി. ജില്ല വൈസ് പ്രസിഡൻറ് കെ.കെ.എം. ബഷീർ ഉദ്ഘാടനംചെയ്തു. ഷംസീർ മയ്യിൽ അധ്യക്ഷതവഹിച്ചു. കെ. മുസ്തഫ ഹാജി, കെ.വി. അബൂബക്കർ ഹാജി, സമദ് കടമ്പേരി, കൊടിയിൽ സലിം, പി.പി. നിസാർ തുടങ്ങിയവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു തളിപ്പറമ്പ്: ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് ചെങ്ങളായി കൃഷിഭവൻ മികച്ച കർഷകരെ ആദരിക്കുന്നു. മികച്ച നെൽ, പച്ചക്കറി, സമ്മിശ്ര വിളകൃഷിചെയ്യുന്ന കർഷകരും മികച്ചനിലയിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാർഥികളും ഏഴിന് മുമ്പായി കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.