മഴക്കുറവ്; ജലം കരുതലോടെ വിനിയോഗിക്കണമെന്ന് മന്ത്രി

മഴക്കുറവ്; ജലം കരുതലോടെ വിനിയോഗിക്കണമെന്ന് മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് ഈവർഷം ഇതുവരെ ലഭിച്ച മഴ കഴിഞ്ഞവർഷത്തേക്കാൾ കുറവായിരുന്നതിനാൽ വരുംദിനങ്ങളിൽ ജലം കരുതലോടെ വിനിയോഗിക്കണമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. മഴവെള്ളസംഭരണത്തിന് അടിയന്തരപ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ 30.26 ശതമാനത്തി​െൻറ കുറവ് അനുഭവപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ കണക്കുകൾ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജൂണിൽ ലഭിക്കേണ്ട മഴയിൽ 11 ശതമാനത്തി​െൻറ കുറവും ജൂലൈയിൽ 48 ശതമാനത്തി​െൻറ കുറവുമാണുള്ളത്. 2016ൽ ഇത് യഥാക്രമം എട്ടുശതമാനത്തി​െൻറയും 39 ശതമാനത്തി​െൻറയും കുറവായിരുന്നു. തുടർന്ന് കേരളത്തിലാകമാനം വൻ ജലദൗർലഭ്യമാണ് അനുഭവപ്പെട്ടത്. ജലസംഭരണികളിൽ എല്ലാം 2016ലേക്കാൾ താഴ്ന്ന ജലനിരപ്പാണ് 2017ൽ രേഖപ്പെടുത്തി കാണുന്നത്. ഇത് തുടർന്നാൽ ദുഷ്കരമായ അവസ്ഥ അടുത്തവേനലിൽ വരും. കോഴിക്കോട് കേന്ദ്രമായ സ​െൻറർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മ​െൻറ് ആൻഡ് മാനേജ്മ​െൻറി​െൻറ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജലദുർവ്യയം പരമാവധി കുറച്ച് ഭാവിയിലേക്ക് ജലം കരുതിവെക്കണമെന്നും അനുയോജ്യമായ രീതിയിൽ മഴവെള്ളസംഭരണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മഴക്കുഴികൾ പരമാവധി എണ്ണം നിർമിച്ച് മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറക്കാനും മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം സംഭരണികളിൽ സൂക്ഷിക്കുകയോ, തുറന്നകിണറുകളിൽ ഇറക്കി പ്രയോജനപ്പെടുത്തുന്നതിനോ ത്രിതല പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും പ്രചാരണം നടത്തണം. മാറിയ സാഹചര്യത്തിൽ ജലസംഭരണത്തിലും ജലസംരക്ഷണത്തിനുമായി പുതിയൊരു ജല സംസ്കാരത്തിന് സന്നദ്ധരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.