ഉബൈദുല്ല മദനിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ഇരിക്കൂർ: കേരള നദ്വത്തുൽ മുജാഹിദീൻ മുൻ ജില്ല ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ ഇരിക്കൂറിലെ കെ.എ. ഉബൈദുല്ല മദനിയുടെ നിര്യാണത്തിൽ വിവിധ സംഘടനകളും വ്യക്തികളും അനുശോചിച്ചു. 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ, സെക്രേട്ടറിയറ്റ് അംഗം അബ്ദുൽഅസീസ്, 'മാധ്യമം' കണ്ണൂർ റീജനൽ മാനേജർ ഉമറുൽ ഫാറൂഖ്, ന്യൂസ് എഡിറ്റർ സി.കെ.എ. ജബ്ബാർ, സർക്കുലേഷൻ മാേനജർ ഡെന്നി തോമസ്, കണ്ണൂർ ബ്യൂറോ ഇൻചാർജ് എ.കെ. ഹാരിസ്, ഇരിക്കൂർ മഹല്ല് ജമാഅത്ത് പ്രസിഡൻറ് കെ.പി. അബ്ദുൽഅസീസ് മാസ്റ്റർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് െക.വി. മോഹനൻ, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഏലാേങ്കാട് കുഞ്ഞബ്ദുല്ല ഹാജി, സക്കരിയ സ്വലാഹി, പഞ്ചായത്ത് മെംബർ കെ.കെ. കുഞ്ഞിക്കണ്ണൻ, കൂടാളി പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫൽ, ഇരിക്കൂർ മഹല്ല് മുൻ പ്രസിഡൻറ് കെ. ഹുസയിൻഹാജി, ഖാഇദെമില്ലത്ത് ട്രസ്റ്റ് ചെയർമാൻ കെ.കെ. സത്താർഹാജി, ഇരിക്കൂർ ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ വി. അബ്ദുൽഖാദർ, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഗോവിന്ദൻ, ഹെഡ്മാസ്റ്റർ കെ.വി. മുരളീധരൻ, മുൻ പ്രിൻസിപ്പൽമാരായ കുഞ്ഞികൃഷ്ണൻ, ദാസൻമാസ്റ്റർ, കെ. അജിത്കുമാർ, കെ. മൻസൂർ മാസ്റ്റർ, സി. ശറഫുദ്ദീൻ ഫാറൂഖി എന്നിവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിൽ യോഗം അനുശോചിച്ചു. പ്രിൻസിപ്പൽ കെ. ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. എം.വി. മുരളീധരൻ, സി.എച്ച്. ശുെഎബ്, എ. മോഹനൻ, പ്രദീപൻ നാരോത്ത് എന്നിവർ സംസാരിച്ചു. ഇരിക്കൂർ സാംസ്കാരികവേദി യോഗം അനുശോചിച്ചു. കെ. അബ്ദുൽഗഫൂർ ഹാജി അധ്യക്ഷതവഹിച്ചു. മടവൂർ അബ്ദുൽഖാദർ, എൻ.വി. ഹാഷിം, പി. അയ്യൂബ് മാസ്റ്റർ, കെ.വി. ശരീഫ്, യു.കെ. മായൻ മാസ്റ്റർ, സി.പി. ശംസുദ്ദീൻ, പി.പി. അഹമ്മദ്കുട്ടി, എം.പി. നസീർ എന്നിവർ സംസാരിച്ചു. മുസ്തഫ അലിയുടെ അധ്യക്ഷതയിൽ ചേർന്ന ആയിപ്പുഴ ശാഖ മുസ്ലിംലീഗ് കമ്മിറ്റി യോഗം അനുശോചിച്ചു. സി.കെ. അബ്ദുല്ല, സി.വി. അസീസ്, വി. കമാൽഹാജി, കെ. നഇൗം മാസ്റ്റർ, കെ. ഇമ്രാൻ, കെ.പി. ലത്തീഫ് എന്നിവർ സംസാരിച്ചു. നൗഷാദ് കൂടാളി സ്വാഗതവും കെ.എ. അസീസ് നന്ദിയും പറഞ്ഞു. കൂടാളി പഞ്ചായത്ത് െഎ.എൻ.എൽ യോഗം അനുശോചിച്ചു. കെ.വി. മാമു അധ്യക്ഷതവഹിച്ചു. ഒ.വി. മമ്മൂട്ടിഹാജി, െക.ഇ.പി. അബ്ദുല്ലഹാജി, കുന്നത്ത് മേമിഹാജി, മാച്ചേരി ഉമ്മർഹാജി, സി.എച്ച്. അബൂബക്കർ ഹാജി, മാച്ചേരി മേമി, കീത്തടത്ത് റഉൗഫ്, പി.കെ. കാസിം, മാച്ചേരി സൂപ്പി എന്നിവർ സംസാരിച്ചു. അയ്യൂബ് കോളേരി സ്വാഗതവും എം. ഇബ്രാഹിം നന്ദിയും പറഞ്ഞു. ആയിപ്പുഴ കൾച്ചറൽ അസോസിയേഷൻ അനുശോചിച്ചു. കെ.ടി.പി. ഇബ്രാഹിം ഹാജി അധ്യക്ഷതവഹിച്ചു. കെ.പി. അബ്ദുല്ല, കെ.വി. മർസൂഖ് ഹാജി, എ.സി. അബ്ദുല്ല, കെ.വി. മേമി, നടുക്കണ്ടി ഫിറോസ്, വി. അശ്റഫ്, സി.പി. മുജീബ്, കെ.ടി. അബ്ദുൽഖാദർ, കുന്നത്ത് മാമു, തെക്കുമ്പാത്ത് അബൂബക്കർഹാജി എന്നിവർ സംസാരിച്ചു. ഇരിക്കൂർ പ്രസ്ഫോറം അനുശോചിച്ചു. മടവൂർ അബ്ദുൽഖാദർ അധ്യക്ഷതവഹിച്ചു. ഇ.കെ. ശ്രീധരൻ നമ്പ്യാർ, എം.പി. ഹാരിസ്, സി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.പി. അശ്റഫ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.