എല്‍.ഡി.എഫി​​േൻറത്​ സമാധാനം ഇല്ലാതാക്കുന്ന ഭരണം ^പി.കെ. കുഞ്ഞാലിക്കുട്ടി

എല്‍.ഡി.എഫിേൻറത് സമാധാനം ഇല്ലാതാക്കുന്ന ഭരണം -പി.കെ. കുഞ്ഞാലിക്കുട്ടി മട്ടന്നൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍നയം വികസനവും സമാധാനവുമാണെങ്കില്‍ എല്‍.ഡി.എഫിേൻറത് സമാധാനം ഇല്ലാതാക്കുന്ന ഭരണമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മട്ടന്നൂര്‍ നഗരസഭ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലയിലെ വികസനം മറ്റു ജില്ലകളിലും നടപ്പാക്കണമെന്നാണ് യു.ഡി.എഫ് പറയുന്നത്. എന്നാൽ, ഇപ്പോള്‍ കണ്ണൂരിലെ അക്രമം തിരുവനന്തപുരത്തേക്ക് മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. എം. ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യൂത്ത്‌ ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈര്‍, ഡി.സി.സി മുന്‍ പ്രസിഡൻറ് കെ. സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ അബ്ദുല്ലക്കുട്ടി, അബ്ദുൽ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, വി.കെ. വമ്പന്‍, അന്‍സാരി തില്ലങ്കേരി, കെ.പി. പ്രശാന്ത്, അഡ്വ. മുഹമ്മദലി, ടി.വി. രവീന്ദ്രന്‍, ഇ.പി. ശംസുദ്ധീന്‍, കെ.വി. ജയചന്ദ്രന്‍, കെ.കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, കെ.പി. മോഹനന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുസ്തഫ ചൂര്യോട്ട്, ലത്തീഫ് ശിവപുരം, പി.പി. അബ്ദുല്‍ ജലീല്‍, കെ. അബ്ദുല്ലക്കുട്ടി ഹാജി, വി.എന്‍. മുഹമ്മദ്, സുരേഷ് മാവില എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.