ഇരിട്ടി: അമിത വേഗതയിൽ വന്ന കാർ വാഹങ്ങളിൽ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി കടക്കുമുന്നിൽ നിൽക്കുകയായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പുന്നാട് സ്വദേശി കാരായി അശോകനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും എൻ. രാജനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരിട്ടി -മട്ടന്നൂർ റോഡിൽ പുന്നാട് ടൗണിൽ റേഷന്കടക്കു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും അമിത വേഗതയിൽ വന്ന മാരുതി സ്വിഫ്റ്റ് കാർ റോഡരികിൽ നിർത്തിയിട്ട ബൊലേറോ കാറിലും മറ്റൊരു മാരുതി കാറിലും ബൈക്കിലും ഇടിച്ച ശേഷം വാടക സാധനങ്ങൾ നൽകുന്ന എ ടി എം എന്ന കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളോട് ചേർന്ന് നിന്നവർക്കാണ് പരിക്കേറ്റത്. അമിത വേഗതയാണ് അപകട കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹങ്ങൾക്കും കടക്കും സാരമായി തകരാറുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.