ജനങ്ങളെ പറ്റിക്കുന്ന പരിപാടി എൽ.ഡി.എഫ് നിർത്തണം ^തിരുവഞ്ചൂർ

ജനങ്ങളെ പറ്റിക്കുന്ന പരിപാടി എൽ.ഡി.എഫ് നിർത്തണം -തിരുവഞ്ചൂർ ഉരുവച്ചാൽ: ജനങ്ങളെ പറ്റിക്കുന്ന പരിപാടി എൽ.ഡി.എഫ് നിർത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉരുവച്ചാൽ ബാവോട്ടുപാറയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധനങ്ങളുടെ വില പിടിച്ചുനിൽക്കാനാവാത്തവിധം വർധിച്ചു. എന്തെങ്കിലും നടപടിയെടുക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല. മുനിസിപ്പാലിറ്റി ആകുമ്പോൾ ന്യായമായ ചില അവകാശങ്ങളുണ്ട്. അതൊന്നും നൽകാതെ, കഴിഞ്ഞ നാലാവൃത്തി വിജയിച്ച ഇടതുപക്ഷം ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പനിബാധിച്ച് ആരോഗ്യമന്ത്രിയുടെ നാട്ടിലടക്കം അഞ്ഞൂറോളം പേർ മരിച്ചു. പതിനഞ്ചായിരത്തോളം പേർ പനിബാധിച്ച് ആശുപത്രിയിലായിട്ടും മരുന്നു നൽകാൻപോലും സർക്കാറിന് സാധിക്കാത്തത് പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വിരോധംപറഞ്ഞ് വികാരം ഇളക്കിവിട്ട് വോട്ടുപിടിക്കാനാണ് എൽ.ഡി.എഫ് ശ്രമമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. വിനീഷ്ചുള്ള്യാൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണൻ, എ.പി. അബ്ദുല്ലക്കുട്ടി, സുരേഷ് ബാബു എളയാവൂർ, ഒ. നാരായണൻ, സി.ജി. തങ്കച്ചൻ, സുരേഷ് മാവില, കെ. കമൽജിത്ത്, എ. നാരായണൻ, സ്ഥാനാർഥികളായ കെ. പത്മനാഭൻ, സനോജ് പെരിഞ്ചേരി, കെ.സി. ഗീത, എം. ശ്രീമതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.