saudig1സൗദി ആരോഗ്യമന്ത്രാലയവുമായി നോർക റൂട്ട്​സ്​ കരാറൊപ്പിട്ടു

saudig1സൗദി ആരോഗ്യമന്ത്രാലയവുമായി നോർക റൂട്ട്സ് കരാറൊപ്പിട്ടു നജിം കൊച്ചുകലുങ്ക് റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തി​െൻറ ഇന്ത്യയിലെ ഒൗദ്യോഗിക റിക്രൂട്ടിങ് ഏജൻറായി നോർക റൂട്ട്സും. ഇത് സംബന്ധിച്ച കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ചു. വ്യാഴാഴ്ച രാവിലെ റിയാദിലെ ആരോഗ്യമന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ മന്ത്രാലയം ഹ്യൂമൻ റിസോഴ്സ് വിഭാഗം ജനറൽ മാനേജർ ആയിദ് അൽഹർതിയും നോർക റൂട്ട്സ് സി.ഇ.ഒ ഡോ. കെ.എൻ. രാഘവനുമാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. സൗദിയിലേക്ക് ആവശ്യമായ ഡോക്ടർ, നഴ്സ്, മറ്റ് പാരാമെഡിക്കൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അംഗീകാരമാണിത്. ഇതോടെ റിക്രൂട്ട്മ​െൻറ് കൂടുതൽ സുതാര്യവും ഉത്തരവാദപരവും ചെലവ് കുറഞ്ഞതുമാകുമെന്ന് ഡോ. കെ.എൻ. രാഘവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെലവ് 20,000 രൂപയും ജി.എസ്.ടി ശതമാനവും ചേർന്ന തുകയായിരിക്കും. കേരളത്തിൽനിന്നുള്ളവർക്കാണ് മുൻഗണന നൽകുക. അവസരം തേടുന്നവർ www.jobsnorka.gov.in എന്ന ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സൗദിയിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പ്രതിമാസം 200ഒാളം റിക്രൂട്ട്മ​െൻറുകളാണ് നടക്കുന്നത്. പൊതുമേഖലയിലെ അവസരങ്ങൾകൂടി വരുന്നതോടെ ഇൗ കണക്കിൽ വർധനയുണ്ടാവും. ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യാൻ സൗദി സർക്കാറി​െൻറ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സർക്കാർ ഏജൻസിയാണ് നോർക. ഒഡെപെക് ആണ് ആദ്യത്തേത്. വിദേശത്ത് പോകുന്ന ഉദ്യോഗാർഥികൾക്ക് മുൻകൂട്ടി പരിശീലനം നൽകുന്ന പദ്ധതിയും നോർക ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.