​എൻഡോസൾഫാൻ: നബാർഡ്​ പദ്ധതി അ​ഞ്ചെണ്ണം തള്ളി; ബഡ്​സ്​ സ്​കൂൾ തുടങ്ങിയത്​ ഒരിടത്ത്​ മാത്രം

കാസർകോട്: 200 കോടിയുടെ നബാർഡ് പദ്ധതിയിൽ നിർദേശിക്കപ്പെട്ട 233 പദ്ധതികളിൽ അഞ്ചെണ്ണം ഉപേക്ഷിച്ചു. ഒമ്പത് ബഡ്സ് സ്കൂളുകളിൽ ഉദ്ഘാടനം നടന്നത് ഒരിടത്ത് മാത്രം. ആശുപത്രി, സ്കൂൾ കെട്ടിടങ്ങളിൽ ഒന്നും പൂർത്തിയായില്ല. പാതിയിലെത്തിയ മുള്ളേരിയ പി.എച്ച്.സി കെട്ടിടം നശിക്കാനും തുടങ്ങി. 200 കോടിയുടെ നബാർഡ് പദ്ധതി പലതും പാതിവഴിയിലാണെന്നാണ് സ്ഥിതി. ദുരിതബാധിതരായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടിയാണ് ബഡ്സ് സ്കൂളുകൾ ആരംഭിച്ചത്. കയ്യൂർ, പുല്ലൂർ പെരിയ, കള്ളാർ, മുളിയാർ, കാറഡുക്ക, എൻമകജെ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ബഡ്സ് സ്കൂളുകൾ അനുവദിച്ചത്. ഇവയിൽ പെരിയയിൽ മാത്രമാണ് കെട്ടിടം പൂർത്തിയായത്. പിന്നാലെ നബാർഡി​െൻറ വായ്പയിൽ പനത്തടി, ബെള്ളൂർ, ബദിയടുക്ക എന്നിവിടങ്ങളിലും ബഡ്സ് സ്കൂൾ കെട്ടിടം അനുവദിച്ചു. ഉദ്യോഗസ്ഥ അനാസ്ഥയും മെല്ലെപോക്കുമാണ് പദ്ധതികൾ മുടങ്ങാൻ കാരണമെന്ന് പറയുന്നു. സാേങ്കതിക കാരണങ്ങളെ തുടർന്ന് അഞ്ച് പദ്ധതികൾ ഉപേക്ഷിച്ചിരുന്നു. അജാനൂർ ജി.എം.എൽ.പി സ്കൂൾ കെട്ടിടം, മല്ലികമാട് കുടുംബക്ഷേമ കേന്ദ്രം കെട്ടിടം, മുള്ളേരിയ പി.എച്ച്.സി സബ്സ​െൻറർ, അജാനൂർ ജി.എം.എൽ.പി സ്കൂൾ കെട്ടിടം എന്നിവയാണ് ഉപേക്ഷിച്ചത്. 1.45 കോടി വീതം അനുവദിച്ച പനത്തടി, കയ്യൂർ ചീമേനി, എൻമകജെ, ബെള്ളൂർ ബഡ്സ് സ്കൂളുകളുടെ കെട്ടിട നിർമാണം, ബേഡഡുക്ക സി.എച്ച്.സി (2.78 കോടി), കയ്യൂർ വി.എച്ച്.എസ്.സി (1.95 കോടി), കാറഡുക്ക വി.എച്ച്.സി(2.05കോടി), പാണത്തൂർ പി.എച്ച്.സി (3.25 കോടി), കള്ളാർ പുതുക്കല്ല് ആശുപത്രി (4.85 കോടി), നീലേശ്വരം താലൂക്ക് ആശുപത്രി (2.13 കോടി), മുള്ളേരിയ വി.എച്ച്.സി (3.26 കോടി), ജില്ല ആശുപത്രി െഎ.പി ബ്ലോക്ക് (5.00 കോടി), വി.എച്ച്.എസ്.ഇ ഇരിയണ്ണി (2.43 കോടി), ബളാന്തോട് ഹയർസെക്കൻഡറി സ്കൂൾ (2.60 കോടി), മുളിയാർ ആശുപത്രി സ്റ്റാഫ് ക്വാർേട്ടഴ്സ് (2.10 കോടി), എൻമകജെ ജി.എച്ച്.എസ്.എസ് (4.31 കോടി), ചെറുവത്തൂർ സി.എച്ച്.സി (1.81കോടി), കാസർകോട് ജനറൽ ആശുപത്രി (8.40 കോടി) എന്നിങ്ങനെയാണ് നബാർഡ് ഫണ്ട് വകയിരുത്തിയത്. ഇവയിൽ രണ്ടുകോടിക്കു മുകളിൽ തുക അനുവദിച്ച കെട്ടിടങ്ങൾക്ക് രൂപരേഖ തയാറാക്കാൻ എം.ടെക് എൻജിനീയർ ഇല്ലാത്തത് തടസ്സമാകുന്നുവെന്നാണ് പരാതി. മറ്റുള്ളവ നിർമാണത്തിലാണ്. ബഡ്സ് സ്കൂളുകൾക്കാണെങ്കിൽ കെട്ടിടത്തിന് സ്ഥലം ലഭിക്കാത്തതുകാരണം ഫണ്ട് വിനിയോഗിക്കാൻ കഴിയുന്നില്ല. കാസർകോട്, കാഞ്ഞങ്ങാട് ജനറൽ, ജില്ല ആശുപത്രികളുടെ കെട്ടിട നിർമാണ ഫണ്ട് പാഴാവുന്ന അവസ്ഥയാണ്. കെട്ടിടങ്ങളുടെ വൈദ്യുതീകരണം നടത്താത്തത് പൂർത്തിയായ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനും തടസ്സമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.