സിബിയുടെ കുടുംബത്തിനായി കാരുണ്യയാത്ര

ചെറുപുഴ: കാര്യങ്കോടുപുഴയില്‍ വീണുമരിച്ച മീന്തുള്ളി സ്വദേശിയായ ബസ് കണ്ടക്ടര്‍ സിബിയുടെ കുടുംബത്തിനായി കാരുണ്യയാത്ര നടത്തി. കോഴിച്ചാല്‍-പയ്യന്നൂര്‍--പഴയങ്ങാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ശ്രീവിഷ്ണു ബസാണ് കാരുണ്യയാത്ര നടത്തിയത്. യാത്രയുടെ ഉദ്ഘാടനം ചെറുപുഴ ബസ്സ്റ്റാൻഡിൽ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയംഗം എം.ടി.പി. നൂറുദ്ദീന്‍ നിര്‍വഹിച്ചു. മീന്തുള്ളിയിലെ പന്നിപ്പുഴയില്‍ ചാക്കോയുടെ മകന്‍ സിബി രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മീന്തുള്ളി കോണ്‍ക്രീറ്റ് പാലത്തില്‍നിന്ന് പുഴയില്‍വീണ് മരിക്കുകയായിരുന്നു. കഴിഞ്ഞമാസം 20നാണ് അപകടമുണ്ടായത്. പയ്യന്നൂര്‍-ചെറുപുഴ റൂട്ടിലോടുന്ന എല്ലാ സ്വകാര്യ ബസിലെ ജീവനക്കാരും ഒരു ദിവസത്തെ വരുമാനവും ചിറ്റാരിക്കാല്‍, കടുമേനി, ആലക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിലെ ജീവനക്കാരുടെ സംഭാവനയും സഹായനിധിയിലേക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.