പൂർവവിദ്യാർഥി^അധ്യാപകസംഗമം

പൂർവവിദ്യാർഥി-അധ്യാപകസംഗമം തലശ്ശേരി: മുഴപ്പിലങ്ങാട് ഗവ. എച്ച്.എസ്.എസ് പൂർവവിദ്യാർഥി-അധ്യാപകസംഗമം ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടക്കും. അഞ്ചിന് രാവിലെ അംഗൻവാടി കുടുംബശ്രീ കലാമത്സരം ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും. എൻ.പി. സന്തോഷി​െൻറ ചിത്രപ്രദർശനം കെ.എം. ശിവകൃഷ്ണനും പുസ്തകമേള പ്രഫ. എ.ടി. മോഹൻരാജും ഉദ്ഘാടനം നിർവഹിക്കും. അംഗൻവാടി കുട്ടികളുടെ കലാവിരുന്ന്, കുടുംബശ്രീ അംഗങ്ങളുടെ കലാമത്സരങ്ങൾ എന്നിവയുണ്ടാകും. ആറിന് 10ന് ഗുരുവന്ദനം കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. 1982 മുതൽ മുഴപ്പിലങ്ങാട് എച്ച്.എസ്.എസിൽ പഠിച്ച പൂർവവിദ്യാർഥികൾ ആറിന് ഒമ്പതിന് സ്‌കൂളിലെത്തണം. വാർത്താസമ്മേളനത്തിൽ വി. പ്രഭാകരൻ, ബാബുമഹേശ്വരി പ്രസാദ്, സി. ദാസൻ, എ. ദിനേശൻ, പി. അബ്ദുൽകരീം, കെ. ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.