സംഘാടകസമിതി രൂപവത്​കരിച്ചു

കൂത്തുപറമ്പ്: തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പി​െൻറ . യോഗം നഗരസഭാ വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി ഉദ്ഘാടനം ചെയ്തു. സോഫ്റ്റ്ബാൾ അസോ. ജില്ല പ്രസിഡൻറ് സ്റ്റീഫൻ മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ പി. പ്രമോദ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ എം.സി. പ്രസന്നകുമാരി, കെ. ബാലൻ മാസ്റ്റർ, എ.കെ. വിനോദ് കുമാർ, പി.ടി.എ പ്രസിഡൻറ് വി.വി. ദിവാകരൻ, ശ്യാംകുമാർ, എം. ബിജുല എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 12 മുതൽ 14വരെ തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമ​െൻറിൽ 28 ടീമുകളാണ് പങ്കെടുക്കുക. ഭാരവാഹികളായി നഗരസഭാ ചെയർമാൻ എം. സുകുമാരൻ (ചെയ), എം.സി. പ്രസന്നകുമാരി (ജന. കൺ) എന്നിവരെ െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.