ഹോമിയോ മെഡിക്കൽ ക്യാമ്പ്​

തലശ്ശേരി: മുസ്ലിം സർവിസ് സൊസൈറ്റിയും ടി.എം.ഡബ്ല്യൂ.ടി ബഹ്റൈൻ കമ്മിറ്റിയും െഎ.എം.എ തലശ്ശേരി ചാപ്ടറും ചേർന്ന് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പകർച്ചപ്പനിക്കുള്ള പ്രതിരോധമരുന്ന് സൗജന്യമായി വിതരണം ചെയ്തു. എൻജിനീയർ മമ്മൂട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കെ. അബൂബക്കർ, ഡോ. റാഷിദ് അബ്ദുല്ല, പി.എം.സി. മൊയ്തുഹാജി, പ്രഫ. എ.പി. സുബൈർ, മുഹമ്മദ് നിസാർ, ---------------എം. സക്കരിയ അഹമ്മദ് റിയാസ്----------------------- എന്നിവർ സംസാരിച്ചു. ജി.എസ്.ടിയുടെ മറവിലുള്ള വിലക്കയറ്റം നിയന്ത്രിക്കണം തലശ്ശേരി: ജി.എസ്.ടിയുടെ മറവിലുള്ള വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ. തലശ്ശേരി പ്രസ്ഫോറം ഹാളിൽ നടന്ന ജില്ല കമ്മിറ്റി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.അഡ്വ. ടി.കെ. രവീന്ദ്രൻ ക്ലാസെടുത്തു. ജന. സെക്രട്ടറി ജെയിംസ് കലാവടക്കൻ, ജോസ് ടി. പൂണിച്ചിറ, സി. കരുണാകരൻ നായർ, കോഴിക്കോട് ജില്ല പ്രസിഡൻറ് വി.എം. ചന്തുക്കുട്ടി, ഉസ്മാൻ പി. വടക്കുമ്പാട്, എം.കെ. ശശിധരൻ, ടി.എം. സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.പി. പ്രശാന്ത് (പ്രസി), എം.കെ. ശശിധരൻ (ജന. സെക്ര), സി.ഒ.ടി. ഹാഷിം, അബ്ദുൽ ഖാദർ, എം. ജയകൃഷ്ണൻ (വൈസ് പ്രസി), പി.വി. വിജയൻ, ഉസ്മാൻ പി. വടക്കുമ്പാട്, സി.ഒ.ടി. ഹനീഫ (ജോ സെക്ര), സി.പി. ആലുപ്പികേയി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.