ആ​റ​ളം ഫാമിൽ ജനന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ദാ​ല​ത്ത്

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ കുടുംബങ്ങള്‍ക്കായി ജില്ല ഭരണകൂടം നടത്തിയ ജനന സര്‍ട്ടിഫിക്കറ്റിനുള്ള അദാലത്തില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടത്തിയ അദാലത്തില്‍നിന്ന് അപേക്ഷകരായി എത്തിയ 80 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു. ബാക്കിയുള്ളവര്‍ക്ക് സെപ്റ്റംബര്‍ 16ന് നടക്കുന്ന അദാലത്തില്‍ വിതരണം ചെയ്യും. ആദിവാസി പുനരധിവാസ മിഷ‍​െൻറ സഹായത്തോടെ നടത്തിയ അദാലത്തിന് സബ് കലക്ടര്‍ നേതൃത്വം നല്‍കി. പുനരധിവാസമേഖലയിലെ ആദിവാസിക്കുട്ടികളില്‍ പലര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് സ്‌കൂള്‍ പ്രവേശനത്തിനും മറ്റും പ്രയാസം ഉണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്. ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ റഹിയാനത്ത് സുബി, െഡപ്യൂട്ടി തഹസില്‍ദാര്‍ എ.വി. പത്മാവതി, വിവിധ വകുപ്പ് മേധാവികള്‍, ആദിവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.