മട്ടന്നൂർ തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് ദിവസമായ ആഗസ്റ്റ് എട്ടിന് നഗരസഭാപരിധിയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന നഗരസഭയിലെ 29 വിദ്യാഭ്യാസസ്ഥാപനങ്ങൾ, അംഗൻവാടികൾ എന്നിവക്ക് ആഗസ്റ്റ് ഏഴിനും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ -സ്വീകരണകേന്ദ്രമായും വോട്ടെണ്ണൽകേന്ദ്രമായും പ്രവർത്തിക്കുന്ന മട്ടന്നൂർ മുനിസിപ്പൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ആഗസ്റ്റ് ഏഴു മുതൽ 10വരെ ദിവസങ്ങളിലും അവധിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.