മധ്യവയസ്​ക​െൻറ മരണം കൊലപാതകമെന്ന്​ സംശയം; നിരവധി പേരെ ചോദ്യം ചെയ്​തു

മാഹി: റെയിൽവേ സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ കൊലപ്പെടുത്തിയതാണെന്ന് സംശയം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് സൂചനയുള്ളതായി അറിയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി ചോമ്പാല പൊലീസ് പറഞ്ഞു. ജൂൺ 17നാണ് 55 വയസ്സ് തോന്നിപ്പിക്കുന്ന അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവി മുണ്ടും ഷർട്ടുമാണ് വേഷം. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചിലർ പതിവായി മദ്യപിക്കാനെത്താറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. പ്രദേശവാസികൾക്ക് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മാഹി പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന ഒരു കൈ നഷ്ടപ്പെട്ടയാളാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ പേരും നാടും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തി​െൻറ മലദ്വാരം മുതൽ തോളെല്ല് വരെയുള്ള ഭാഗത്ത് മരക്കമ്പ് കുത്തിക്കയറിയ നിലയിലാണ് കാണപ്പെട്ടത്. ഇത് ദുരൂഹതക്കിടയാക്കി. ഇതേത്തുടർന്ന് പൊലീസും ഡോക്ടർമാരുമടങ്ങുന്ന സംഘം പരിശോധന നടത്തി. മരത്തിൽ നിന്ന് വീണോ മറ്റോ ഉണ്ടായ അപകടത്തിലല്ല 48 സെ.മീ നീളത്തിലുള്ള മരക്കമ്പ് ശരീരത്തിൽ തുളച്ചുകയറിയെതന്നാണ് ഡോക്ടർമാരുടെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് സൂചനയുള്ളതായി അറിയുന്നു. വടകര സി.െഎ ടി. മധുസൂദനൻ നായർക്കാണ് കേസന്വേഷണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.