അഴിമതിയാരോപണം: കീഴല്ലൂർ സർവിസ്​ സഹകരണ ബാങ്ക്​ ഭരണസമിതി പിരിച്ചുവിടണം ^പി. ജയരാജൻ

അഴിമതിയാരോപണം: കീഴല്ലൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണം -പി. ജയരാജൻ കണ്ണൂർ: കീഴല്ലൂർ സർവിസ് സഹകരണ ബാങ്ക് വാച്ച്മാൻ നിയമനത്തിൽ അഴിമതി നടന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിടണെമന്ന് സി.പി.എം ജില്ല െസക്രട്ടറി പി. ജയരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യെപ്പട്ടു. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ഡി.സി.സി അംഗം കൃഷ്ണൻ കാഞ്ഞിലേരിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്ഷേപമുന്നയിച്ചത്. വെള്ളിയാംപറമ്പ് ബൂത്ത് കമ്മിറ്റിക്ക് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അഴിമതിയാരോപണം ശരിവെച്ച് നൽകിയ കത്തും പുറത്തായിട്ടുണ്ട്. കെ. സുധാകര​െൻറ സാന്നിധ്യത്തിൽ നിയമനം റദ്ദുെചയ്യാൻ ബാങ്ക് പ്രസിഡൻറിനോട് ആവശ്യപ്പെട്ടതായാണ് മറുപടിയിൽ ഡി.സി.സി പ്രസിഡൻറ് വ്യക്തമാക്കുന്നത്. ബി.ജെ.പി പ്രവർത്തകനെയാണ് പണം വാങ്ങി വാച്ച്മാൻ തസ്തികയിൽ നിയമിച്ചതെന്ന് ഡി.സി.സി അംഗംതന്നെ ആരോപണമുന്നയിച്ചിരിക്കുകയാണ്. ഗുരുതര അഴിമതി സംസ്ഥാന വിജിലൻസ് അന്വേഷിക്കണം. നിയമനം റദ്ദുചെയ്യാതെ മുന്നോട്ടുപോകുന്ന ഭരണസമിതി പിരിച്ചുവിടണം. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണെമന്നും പി. ജയരാജൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.