കണ്ണൂർ മോഡൽ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കണം -പി. ജയരാജൻ കണ്ണൂർ: കണ്ണൂർ മോഡൽ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനകീയ പ്രതിരോധത്തിന് തുടക്കമിട്ടതിെൻറ ആസ്ഥാനമാണ് കണ്ണൂർ. കോൺഗ്രസിെൻറ അക്രമശൈലിക്കെതിരെയും കണ്ണൂർ മുന്നോട്ടുവന്നു. തലശ്ശേരി വർഗീയ കലാപ കാലത്തും കണ്ണൂരിലെ കമ്യൂണിസ്റ്റുകാരാണ് ചെറുത്തുനിന്നത്. ജനാധിപത്യത്തിനും സാമൂഹികനീതിക്കും േവണ്ടിയുള്ള പോരാട്ടമാണ് കണ്ണൂരിെൻറ ചരിത്രം. അത് രാജ്യത്തുടനീളം വരണമെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. മറ്റു ജില്ലകളിൽ പോയി താൻ സംഘർഷമുണ്ടാക്കുന്നുവെന്നാണ് ആർ.എസ്.എസ്-ബി.ജെ.പി പ്രചാരണം. ജില്ലക്കു വെളിയിലുള്ള ആർ.എസ്.എസ് നേതാക്കളാണ് സംഘർഷമുണ്ടാക്കുന്നത്. മറക്കുള്ളിലിരുന്ന് അക്രമങ്ങൾക്ക് ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് തെളിവുകളോടെ പുറത്തുവന്നിരിക്കുകയാണ്. രാജ്യത്തുടനീളം ആർ.എസ്.എസിെൻറ ശൈലിയാണിത്. രഹസ്യമായി ക്യാമ്പു ചെയ്ത് യുവാക്കളെ വഴിതെറ്റിക്കുകയാണ് ഇത്തരം പ്രചാരകർ. ഇതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് കൂത്തുപറമ്പിലെ അറസ്റ്റ്. ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നതിന് അംഗത്വം വേണം. ആർ.എസ്.എസിനോ ഗോരക്ഷ സേനക്കോ ഹിന്ദുസേനക്കോ മെംബർഷിപ്പില്ല. അതിനാൽ, ആർ.എസ്.എസ് സ്വകാര്യ സായുധ സേനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.