പ്രതിപക്ഷനേതാവ് പൈപ്പുകളുമായി കോര്‍പറേഷന്‍ യോഗത്തില്‍

മംഗളൂരു: പ്രതിപക്ഷനേതാവ് ഗണേശ് ഹൊസബെട്ടു പൈപ്പുകളുമായി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിച്ചത് ബഹളത്തിനിടയാക്കി. നിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതാണ് നഗരത്തിലെ ജലവിതരണം താറുമാറാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സാധനങ്ങളുടെ സാക്ഷ്യമില്ലാതെതന്നെ അംഗത്തെ സഭ വിശ്വാസത്തിലെടുക്കുമെന്ന് അറിയിച്ച മേയര്‍ കവിത സനില്‍, അവ ഹാളിന് പുറത്തുകളയാന്‍ റൂളിങ് നല്‍കി. അംഗം വഴങ്ങാത്തതിനെ തുടര്‍ന്ന് ഡി വിഭാഗം ജീവനക്കാരെ വിട്ട് അവ പുറത്തുകളഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.