ഉയരം പന്ത്രണ്ടടി; ഉറപ്പ്​ ഭാഗ്യംപോലെ...

പ്രീമെട്രിക് ഹോസ്റ്റലി​െൻറ വൻ മതിൽ ഏതുസമയവും നിലംപതിച്ചേക്കും മാഹി: അഴിയൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് വഴി നടക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങൾ ഏതുസമയത്തും അപകടത്തിൽപെടാം... വഴിയോരത്തെ പ്രീമെട്രിക് ഹോസ്റ്റലി​െൻറ പന്ത്രണ്ടടി ഉയരമുള്ള മതിൽ നിങ്ങളുടെ ഭാഗ്യത്തെ മാത്രം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മുമ്പ് ഹോസ്റ്റൽ പ്രവര്‍ത്തിച്ചിരുന്ന ഇൗ കെട്ടിടം മാഹി റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. മതിലി​െൻറ ഇഷ്ടികകൊണ്ട് കെട്ടിയ അടിഭാഗം പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മഴ ശക്തമായതോടെ, മൂന്നടി വരുന്ന കോണ്‍ക്രീറ്റില്‍ പണിത മുകള്‍ഭാഗം ഏത് നിമിഷവും പൊളിഞ്ഞ് നിലംപതിച്ചേക്കും. വലിയ ഭാരമുള്ള ഈ ഭാഗം സിമൻറ് തേപ്പി​െൻറ മാത്രം ബലത്തിലാണ് നില്‍ക്കുന്നത്. പട്ടികജാതി വകുപ്പി​െൻറ അധീനതയിലാണ് ഇപ്പോള്‍ ഈ കെട്ടിടം. റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇവിടെനിന്ന് മാറ്റിയശേഷം കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ജീവന് ഭീഷണിയായി നില്‍ക്കുന്ന മതില്‍ സംരക്ഷിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. കെട്ടിടം തിരിച്ച് ലഭിച്ചാൽ മാത്രമേ അറ്റകുറ്റപ്പണി നടത്താന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.