വ്യാപാരികളുടെ നിസ്സഹകരണം: കുമ്പളയിൽ ട്രാഫിക് പരിഷ്കരണം നടപ്പിലായില്ല

കുമ്പള: കുമ്പള ടൗണിലെ ട്രാഫിക് പരിഷ്‌കരണം വ്യാപാരികളുടെ നിസ്സഹകരണംമൂലം നടപ്പായില്ല. നേരത്തെ കുമ്പള പൊലീസ് സ്റ്റേഷനില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികളുടെയും വ്യാപാരിനേതാക്കളുടെയും യോഗത്തില്‍ ചൊവ്വാഴ്ച മുതൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എസ്.ഐ ശിവദാസ​െൻറ നേതൃത്വത്തിൽ പൊലീസെത്തി ബദിയടുക്ക റോഡിൽ പരിഷ്കരണം നടപ്പാക്കാൻ ശ്രമിച്ചതോടെ ഇവിടത്തെ വ്യാപാരികൾ എതിർപ്പുമായി രംഗത്തുവന്നു. വ്യാപാരികളുമായി കൂടിയാലോചിക്കാതെ അപ്രായോഗികമായ പരിഷ്കരണമാണെന്ന് ആരോപിച്ചായിരുന്നു ഇത്. പൊലീസ്, നടപടികളുമായി മുന്നോട്ടുപോകുമെന്നായതോടെ ഈ ഭാഗത്തുള്ള വ്യാപാരികൾ കടകളടച്ചു. ഇതോടെ പൊലീസ് പിന്മാറുകയായിരുന്നു. എന്നാൽ, കളത്തൂർ ഭാഗത്തേക്കുള്ള ബസുകൾ പുതിയ തീരുമാനപ്രകാരം പാർക്ക് ചെയ്തു. മത്സ്യവിൽപനക്കാരും വൈകീട്ടുവരെ മാർക്കറ്റിനകത്തുതന്നെ വ്യാപാരം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.