പേരാവൂർ: ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന തെക്കൻമേഖലാ കാൽനട പ്രചാരണജാഥയുടെ പേരാവൂർ ബ്ലോക്കിലെ പര്യടനം പൂർത്തിയാക്കി. 'നവലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക' മുദ്രാവാക്യവുമായി ആഗസ്റ്റ് 15ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന യുവജനപ്രതിരോധത്തിെൻറ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത്. ബുധനാഴ്ച ഇരിട്ടി ബ്ലോക്കിൽ പര്യടനം നടത്തും. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാലീഡർ എം. ഷാജർ, മാനേജർ സരിൻശശി, വി.പി. വിജേഷ്, പി.പി. പ്രഗീഷ്, വിനീത, പി.വി. സച്ചിൻ, കെ.ജി. ദിലീപ്കുമാർ, പി.പി. സനിൽ, കെ.കെ. ശ്രീജിത്ത്, കെ. സതീഷ്കുമാർ, എം. അഭിഷേക്, അനിൽകുമാർ, റിനീഷ് കെ. പാറാൽ, വി.വി. അശ്വിനി, സ്നേഹ മോഹൻ, കെ. റിജു, എം. മുരളീധരൻ, കെ. അജേഷ്, ജസീൽ പലിശ്ശേരി എന്നിവർ സംസാരിച്ചു. ബുധനാഴ്ച എടൂരിൽനിന്നാരംഭിച്ച് ഉളിയിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.