ഗൃഹസന്ദര്‍ശനം നടത്തി

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ വികസനത്തുടര്‍ച്ചക്കും സംസ്ഥാനസര്‍ക്കാറി​െൻറ ജനകീയഭരണത്തിനും മോദിസര്‍ക്കാറി​െൻറ തെറ്റായ നിലപാടുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്താകും മട്ടന്നൂരില്‍ ഉണ്ടാവുകയെന്ന് തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജനതാദള്‍ സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് ഗൃഹസന്ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാംകൊണ്ടും ഇടതുമുന്നണിക്ക് അനുകൂലമായ സമയമാണെന്നും കേരളസമൂഹത്തിന് ഒന്നാകെ ഇടതുനിലപാടാണ് ശരിയെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരുതായി വാർഡില്‍ ജനതാദള്‍ സ്ഥാനാർഥിയായി പി. രാജിനിയാണ് മത്സരിക്കുന്നത്. ജനതാദള്‍ നേതാവ് കെ.പി. രമേശന്‍, സി. സജീവന്‍, എന്‍. നാരായണന്‍, പി. രാജിനി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.