പേരാവൂരിൽ റേഷൻകടകളിൽ വിജിലൻസ്​ പരിശോധന

കേളകം: അഴിമതി നടത്തുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ മലയോരത്തെ റേഷൻകടകളിൽ വിജിലൻസി​െൻറ നേതൃത്വത്തിൽ പരിശോധന. പേരാവൂർ ബ്ലോക്കിലെ റേഷൻകടകളിൽ ചൊവ്വാഴ്ച രഹസ്യാന്വേഷണ വിഭാഗത്തി​െൻറ പരിശോധന പൂർത്തിയായി. എ.പി.എൽ വിഭാഗക്കാർക്കുള്ള റേഷനിൽ തിരിമറി നടത്തുന്നുവെന്നാണ് ആക്ഷേപം. പ്രവാസികൾ ഏറെയുള്ള ജില്ലയിൽ എ.പി.എൽ വിഭാഗത്തിൽപെട്ട പലരും സ്ഥലത്ത് ഇല്ലാത്തതിനാൽ റേഷൻ വാങ്ങാറില്ല. എന്നാൽ, ഇവർ റേഷൻ വാങ്ങിയതായി രേഖകളുണ്ടാക്കി മറിച്ചുവിൽക്കുകയാണ്. റേഷൻകടകൾ സ്റ്റേഷനറി കടകളായി പ്രവർത്തിക്കുന്ന അവസ്ഥയും പലയിടങ്ങളിലുമുണ്ട്. വ്യാപകമായ ഇത്തരം ക്രമക്കേടുകൾ അവസാനിപ്പിക്കാനാണ് വിജിലൻസ് നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. റേഷൻ കാർഡുടമകളുമായി ബന്ധപ്പെട്ട് അവർക്ക് ലഭിക്കുന്ന റേഷ​െൻറ കൃത്യമായ അളവെടുക്കുക, റേഷൻകടകളിൽനിന്ന് കൃത്യമായി വിതരണം നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, മൊത്തവിതരണ കേന്ദ്രങ്ങളിൽനിന്ന് കൃത്യമായി കാർഡുടമകൾക്ക് ലഭിക്കേണ്ട റേഷൻ കൊണ്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയും വിജിലൻസ് അന്വേഷണ ലക്ഷ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.