മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: ചെലവ് നിയന്ത്രിക്കാൻ നിർദേശം

മട്ടന്നൂർ: നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട െചലവുകർ പരമാവധി നിയന്ത്രിക്കാൻ നിർദേശം. പ്രചാരണ നോട്ടീസുകൾ അച്ചടിക്കുമ്പോൾ പ്രിൻറർ, പബ്ലിഷർ, എണ്ണം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് ചെലവ് നിരീക്ഷകൻ ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറി െജയിംസ് ജോസഫ് സ്ഥാനാർഥികൾക്ക് നിർദേശം നൽകി. നോട്ടീസ് അച്ചടി പൂർത്തിയായതാണെങ്കിൽ ഇക്കാര്യം എഴുതിച്ചേർക്കുന്നതിന് ശ്രദ്ധിക്കണം. പരമാവധി ധനവിനിയോഗം 30,000 രൂപയാണെന്നിരിക്കെ പിന്നീട് ആക്ഷേപത്തിന് ഇടയാക്കാതിരിക്കാൻ സ്ഥാനാർഥിക്ക് വേണ്ടി ആര്, എന്ത്, എത്ര പണം ചെലവാക്കി എന്നകാര്യം ഓരോ ദിവസവും സ്ഥാനാർഥികൾതന്നെ രേഖപ്പെടുത്തണമെന്നും പൊതുസ്ഥലത്ത് പ്രചാരണ ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി എൻഫോഴ്സ്മ​െൻറ് വിഭാഗത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ ദിനമായ ആഗസ്റ്റ് 10വരെ നിരീക്ഷകൻ നഗരസഭാ പരിധിയിലുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ജില്ല കലക്ടർക്ക് കണക്ക് സമർപ്പിക്കണം. കണക്കിനോടൊപ്പം രസീത്, വൗച്ചർ, ബില്ല് തുടങ്ങിയവയുടെ പകർപ്പും നൽകണം. യഥാസമയം കണക്ക് സമർപ്പിക്കാതിരിക്കുകയോ അപൂർണമായത് സമർപ്പിക്കുകയോ ചെയ്യുന്ന സ്ഥാനാർഥികളെ അയോഗ്യരാക്കും. മട്ടന്നൂർ നഗരസഭ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് ധനവിനിയോഗം സംബന്ധിച്ച് സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ റിട്ടേണിങ് ഓഫിസർ ഷിമ നിർദേശങ്ങൾ വിവരിച്ചു. അസി. റിട്ടേണിങ് ഓഫിസർ ശർമിള, നഗരസഭ സെക്രട്ടറി എം. സുരേശൻ, സ്ഥാനാർഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.