ആറളത്തെ ചുള്ളിക്കൊമ്പനെ കോടനാട് ആനവളർത്തുകേന്ദ്രത്തിലേക്ക് നീക്കാൻ നടപടി

കേളകം: ആറളംഫാമിൽ വനംവകുപ്പ് പിടികൂടി രണ്ടുമാസം മുമ്പ് കൂട്ടിലടച്ച ചുള്ളിക്കൊമ്പനെ കോടനാട് ആനവളർത്തുകേന്ദ്രത്തിലേക്ക് നീക്കാൻ നടപടി ആരംഭിച്ചു. ഇതിനായുള്ള ഉത്തരവ് വനംവകുപ്പ്്, ആറളം വന്യജീവിസങ്കേതം അധികൃതർക്ക് നൽകി. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയെ കോടനാട്ടേക്ക് കൊണ്ടുപോകും. ആറളം ഫാമിലെ ആദിവാസി പുനരധിവാസമേഖലയിൽ നിത്യശല്യക്കാരനും നാലോളം പേരെ കൊലപ്പെടുത്തുകയും ചെയ്ത ചുള്ളിക്കൊമ്പനെ കഴിഞ്ഞ മേയ് 10നാണ് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കൂട്ടിലടച്ചത്. പിടികൂടി കൂട്ടിലടച്ചപ്പോഴും ആനയുടെ ശക്തിയും പരാക്രമങ്ങളും വനംവകുപ്പ് അധികൃതരെ അതിശയിപ്പിച്ചിരുന്നു. നിരവധിതവണയാണ് ആന കൂടി​െൻറ അഴികൾ തകർത്തത്. എന്നാൽ, 20 ദിവസത്തിനകം ആന ശാന്തശീലനാവുകയും വനംവകുപ്പ് പ്രത്യേകം തയാറാക്കിനൽകിയ ഭക്ഷണം കഴിക്കാനും തുടങ്ങി. ശാന്തശീലനായ ആന പാപ്പാന്മാരുടെ ആജ്ഞകൾ അനുസരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് ആനയെ കോടനാട്ടേക്കു മാറ്റാൻ അധികൃതർ നീക്കമാരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.