പട്ടികജാതി വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കും

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പെട്ട 60 വയസ്സ് കഴിഞ്ഞ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കുന്നതിനായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പട്ടികജാതിയില്‍ പെടുന്നു എന്ന് തെളിയിക്കുന്ന രേഖകളുടെ ഫോട്ടോകോപ്പി എന്നിവ വെക്കണം. അപേക്ഷകള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററില്‍ ആഗസ്റ്റ് 11ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.