ഫ്രഞ്ച് പണ്ഡിതന്മാർക്ക്​ ആദരം

മാഹി: മാഹിയിലെ മുതിർന്ന ഫ്രഞ്ച് പണ്ഡിതന്മാരായ നവതി പിന്നിട്ട കയനാടത്ത് രാഘവൻ, എഴുത്തുകാരൻ കൂടിയായ എം. രാഘവൻ, എൻ. പുരുഷോത്തമൻ എന്നിവരെ ഫ്രഞ്ച് പഠനകേന്ദ്രമായ മാഹി അലയാൻസ് ഫ്രാൻസേസ് ആദരിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മയ്യഴിയുടെ ഇതിഹാസകാരൻ എം. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. അലയാൻസ് ഫ്രാൻസേസ് പ്രസിഡൻറ് സൈറ സതീഷ് അധ്യക്ഷത വഹിച്ചു. ഉത്തമരാജ് മാഹി, ഡോ. മഹേഷ് മംഗലാട്ട്, അടിയേരി കനകരാജ്, നന്ദനൻ, സത്യനാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.