വാനില്‍ കടത്തിയ 2.80 ക്വിൻറല്‍ ബീഫ് പിടികൂടി

മംഗളൂരു: വാനില്‍ കടത്തുകയായിരുന്ന 2.80 ക്വിൻറല്‍ ബീഫ് പുത്തൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. തീവ്രഹിന്ദു സംഘടനാപ്രവർത്തകര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ദേശീയപാത 75ല്‍ കെഡിലയില്‍ കാത്തിരുന്ന പൊലീസ് നടത്തിയ പരിശോധനയിലാണ് ബീഫ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വാന്‍ഡ്രൈവര്‍ മുഷ്താഖിനെ (32) അറസ്റ്റ്ചെയ്തു. ഉപ്പിനങ്ങാടിയില്‍നിന്ന് മംഗളൂരുവിലേക്ക് കൊണ്ടുവരുകയായിരുന്നു ബീഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.