ഇന്ദിരഗാന്ധി ജന്മശതാബ്​ദി ആഘോഷം

കാഞ്ഞങ്ങാട്: മാവുങ്കാൽ മൂലക്കണ്ടത്ത് കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇന്ദിരാജി പുരസ്‌കാര വിതരണം ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും നർത്തകനായ ശ്രീരേഷ് രത്‌നാകരന്‍ വെള്ളിക്കോത്തിനെയും അജാനൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള ബഹുമതി നേടിയ വി.എം. ദിനേശനെയും ചടങ്ങില്‍ ഡി.സി.സി പ്രസിഡൻറ് ഉപഹാരം നല്‍കി ആദരിച്ചു. ഡി.സി.സി സെക്രട്ടറി പി.വി. സുരേഷ് ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി. എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് ഡി.വി. ബാലകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് എന്‍.വി. അരവിന്ദാക്ഷന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ദിനേശന്‍ മൂലക്കണ്ടം, വിനു മൂലക്കണ്ടം എന്നിവര്‍ സംസാരിച്ചു. ഉമേശന്‍ കാട്ടുകുളങ്ങര സ്വാഗതവും സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.