ചെമ്പിരിക്ക ഖാദിയുടെ മരണം എൻ.െഎ.എ അന്വേഷിക്കണം -പി.ഡി.പി കാസർകോട്: ചെമ്പിരിക്ക ഖാദിയുടെ മരണം എൻ.െഎ.എ അന്വേഷിക്കണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ മേത്തർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇസ്ലാമിക പണ്ഡിതെൻറ മരണം ആത്മഹത്യയാക്കാൻ ഏഴുവർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു ദുരൂഹ മരണങ്ങൾ, കള്ളനോട്ട്, കള്ളപ്പണം, റിയൽ എസ്റ്റേറ്റ് മാഫിയ, അധോലോക ബന്ധം എന്നിവ ഇൗ കേസിന് പിന്നിലുള്ളതായി സംശയിക്കുന്നു. മൂന്ന് ഏജൻസികൾ ഇതിനകം അന്വേഷിച്ച കേസ് എൻ.െഎ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 22ന് രാവിലെ പത്തിന് പി.ഡി.പി ദേശീയപാത ഉപരോധിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ കുഞ്ചത്തൂർ, സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കോട്, ജില്ല പ്രസിഡൻറ് റഷീദ് മുട്ടുംതല, ജില്ല സെക്രട്ടറി യൂനുസ് തളങ്കര, എം.കെ.ഇ. അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഹനീഫ പൊസോട്ട്, റസാഖ് കുമ്പള, മുഹമ്മദ് സഖാഫ് തങ്ങൾ, അബ്ദുറഹിമാൻ പുത്തിഗെ, എം.ടി.ആർ. ഹാജി ആദൂർ, ഹാറൂഖ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.