കേരളത്തിലെ രാഷ്​ട്രീയ കൊലപാതകം ലോക്​സഭയിൽ ചർച്ചയായി

ന്യൂഡൽഹി: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ലോക്സഭയിൽ ചർച്ചയായി. ആൾക്കൂട്ട കൊലപാതക വിഷയത്തിൽ നടന്ന ചർച്ചയിലാണ് തങ്ങളുടെ വാദഗതികൾക്ക് മൂർച്ചകൂട്ടാൻ പ്രതിപക്ഷവും ഭരണപക്ഷവും ചേരിതിരിഞ്ഞ് കേരളത്തിലെ സംഭവവികാസങ്ങൾ ഉപയോഗിച്ചത്. കോൺഗ്രസ് അംഗങ്ങൾ ഇൗ വിഷയത്തിൽ കേരള സർക്കാറിന് അനുകൂലമായി രംഗത്തുവന്നേപ്പാൾ ചർച്ചയിൽ പെങ്കടുത്ത ബംഗാളിൽനിന്നുള്ള സി.പി.എം അംഗം ഭരണപക്ഷ ആരോപണങ്ങളോട് പ്രതികരിച്ചില്ല. കേന്ദ്രമന്ത്രിക്കും മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പി അംഗങ്ങൾക്കുമൊപ്പം ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ കേരളത്തിൽനിന്നുള്ള അംഗം റിച്ചാർഡ് ഹേയും കേരള സർക്കാറിനെ എതിർത്തു. ആർ.എസ്.എസ് നേതാവി​െൻറ കൊലപാതകവും തിരുവനന്തപുരത്തെ ബി.ജെ.പി–സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ വിഷയം ഉന്നയിച്ച പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയാണ് ഇതിന് തുടക്കമിട്ടത്. ആൾക്കൂട്ട ആക്രമണങ്ങളിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപടി എടുക്കാത്തത് ചൂണ്ടിക്കാട്ടുന്നതിനിടെയാണ് കേരളത്തിൽ ഒരു സംഭവമുണ്ടായെന്ന് പറഞ്ഞ് അദ്ദേഹം ഇത് വിശദീകരിച്ചത്. ''ഒരു പ്രവർത്തകൻ അവിടെ കൊലചെയ്യപ്പെട്ടു. ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി അന്വേഷിക്കുന്നു. ഒരു സംഭവത്തിൽ ഒരാൾ മരിക്കുേമ്പാൾ ആഭ്യന്തരമന്ത്രിയെ വിളിക്കുന്നു. എന്നാൽ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആൾക്കൂട്ട ആക്രമണം നടക്കുകയാണ്. ഇൗ സംസ്ഥാനങ്ങളിലെ ഗവർണർമാർ എത്ര ആഭ്യന്തരമന്ത്രിമാരെ വിളിച്ചു? –അദ്ദേഹം ചോദിച്ചു. എന്നാൽ, കേരളത്തിൽ കൊല്ലപ്പെടുന്നവർ മനുഷ്യരല്ലേ എന്നായിരുന്നു ബി.ജെ.പിയിലെ ഹുക്കുംേദവ് നാരായണ​െൻറ േചാദ്യം. കർണാടകയിൽനിന്നുള്ള ബി.ജെ.പി അംഗം പ്രഹ്ലാദ് ജോഷി കേരളത്തിലെ നിലവിലെ കമ്യൂണിസ്റ്റ് സർക്കാറി​െൻറ കാലത്ത് 21 പേർ കൊല്ലപ്പെെട്ടന്ന് പറഞ്ഞു. 2010–16 ൽ 69 രാഷ്ട്രീയ കൊലപാതകം നടന്നതിൽ രണ്ടുപേർ കോൺഗ്രസുകാരാണ്. എന്നിട്ടും കോൺഗ്രസുകാർ അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇരുപാർട്ടികളും തമ്മിൽ പുറത്ത് ഗുസ്തിയും സഭക്കകത്ത് ദോസ്തിയുമാണ്. നരേന്ദ്ര മോദിയുടെ കീഴിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞ റിച്ചാർഡ് ഹേ, ആൾക്കൂട്ട ആക്രമണം കേരളത്തിൽ നടക്കുന്നുവെന്ന് ആരോപിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറി​െൻറ ജീവനുനേരെ ഭീഷണിയുണ്ടായി. തങ്ങൾ സമാധാനമാണ് കാംക്ഷിക്കുന്നത് –അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.