മത്സ്യവിതരണ തൊഴിലാളികളെ ദ്രോഹിക്കരുത്​ ^എസ്​.ടി.യു

മത്സ്യവിതരണ തൊഴിലാളികളെ ദ്രോഹിക്കരുത് -എസ്.ടി.യു കണ്ണൂർ: പ്ലാസ്റ്റിക് നിരോധനം പറഞ്ഞ് മത്സ്യവിതരണ വിപണന തൊഴിലാളികളെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം ഉദ്ഘാടനം ചെയ്തു. എം.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ കരീം, ആലിക്കുഞ്ഞി പന്നിയൂർ, എ.കെ. മഹ്മൂദ്, ഷെരീഫ്, നിസാർ, ആസാദ്, ഹബീബ് എന്നിവർ സംസാരിച്ചു. പാലക്കൽ സഹിർ സ്വാഗതവും കെ. അബൂട്ടി ഹാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.