തോട്ടട ഇ.എസ്​.​െഎ ആശുപത്രി സന്ദർ​ശിക്കുമെന്ന്​ കേന്ദ്ര തൊഴിൽ മന്ത്രി

കണ്ണൂർ: തോട്ടട ഇ.എസ്.ഐ ആശുപത്രി അപ്േഗ്രഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താേത്രയക്ക് പി.കെ. ശ്രീമതി എം.പി കത്ത് നൽകി. കത്ത്് അനുഭാവപൂർവം പരിഗണിക്കാമെന്നും ആശുപത്രി സന്ദർശിക്കാമെന്നും മന്ത്രി എം.പിക്ക് ഉറപ്പു നൽകി. ഇ.എസ്.ഐ പരിധിയിൽപ്പെട്ട കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളും ആശ്രയിക്കുന്നത് കണ്ണൂർ തോട്ടട ഇ.എസ്.ഐ ആശുപത്രിയെയാണ്. മെച്ചപ്പെട്ട സൗകര്യം ഒരുക്കി ആശുപത്രി അപ്േഗ്രഡ് ചെയ്യുകയാണെങ്കിൽ ഇവിടെ എത്തിച്ചേരുന്ന ജനങ്ങൾക്ക് വളരെയധികം പ്രയോജനകരമായിക്കും. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ ഉയർത്തി ആശുപത്രി മെച്ചപ്പെടുത്തണമെന്ന് നിരന്തരമായി നിവേദനങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാറും ആശുപത്രി അപ്േഗ്രഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തൊഴിൽ മന്തിക്ക് കത്ത് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.