കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റു

പാനൂർ: കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റു. കുന്നോത്തുപറമ്പിലെ വടക്കയിൽ ബാല​െൻറ മകൻ ഷിജിലിനാണ് മർദനമേത്. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എമ്മുകാർ മർദിച്ചതായാണ് പരാതി. സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.എം പ്രവർത്തകർ നടത്തുന്ന അക്രമം സമാധാനം നിലനിൽക്കുന്ന പ്രദേശത്തെ ഭീതിയിലേക്ക് തള്ളിവിടുകയാണെന്ന് മണ്ഡലം പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ ആരോപിച്ചു. ഓപൺ ഹൗസ്‌ പാനൂർ: കണ്ണൂർ ചൈൽഡ്‌ലൈൻ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്‌ കേന്ദ്രീകരിച്ചു നടത്തിയ ഓപൺ ഹൗസ്‌ പരിപാടി പ്രസിഡൻറ് കാട്ടൂർ മഹമൂദ്‌ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീമ ചാമാളിയതിൽ അധ്യക്ഷത വഹിച്ചു. പാനൂർ ജനമൈത്രി പൊലീസ്‌ -----------സി.ആർ.ഒ സുരേന്ദ്രൻ, ചൈൽഡ്‌ ലൈൻ ജില്ല കോഓഡിേനറ്റർ റിജിൽ എന്നിവർ ക്ലാസെടുത്തു. സെക്രട്ടറി ടി.പി. മുസ്തഫ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.