കാൻസർ രോഗ നിർണയ ക്യാമ്പ്

പാപ്പിനിശ്ശേരി: കണ്ണൂർ ബ്ലോക്ക് പഞ്ചായത്തി​െൻറ വാർഷിക പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 17- മുതൽ തുടങ്ങും. പാപ്പിനിശ്ശേരി, വളപട്ടണം, ചിറക്കൽ, അഴീക്കോട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. ആവശ്യമായവർക്ക് മലബാർ കാൻസർ സൊസൈറ്റിയുടെ സഹായത്തോടെ വിവിധ ചികിത്സയും ലഭ്യമാക്കും. പരിപാടിയുടെ ഉദ്ഘാടനം 17ന് രാവിലെ ഒമ്പതിന് പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. തുടർന്ന് 18ന് ചിറക്കൽ ആറാങ്കോട്ടം, 24, 26 തീയതികളിൽ അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രം, ഒക്ടോബർ ആറിന് വളപട്ടണം പി.എച്ച്.സി എന്നിവിടങ്ങളിൽ പ്രാഥമിക നിർണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. താൽപര്യമുള്ളവർ 9847772667 - എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. വാര്‍ത്തസമ്മേളനത്തിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ടി. വേണുഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. റീന, പഞ്ചായത്ത് അംഗം സി. രാജൻ, ഇ. ശശിധരൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.