പഴയങ്ങാടി ബസ്​സ്​റ്റാൻഡ് നവീകരണത്തിന് എം.എൽ.എ ഫണ്ടിൽനിന്ന് 1.35 കോടി

പഴയങ്ങാടി: ഏഴോം ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള പഴയങ്ങാടി ബസ്സ്റ്റാൻഡി​െൻറ തകർന്ന ടാറിങ് മാറ്റി കോൺക്രീറ്റ്‌ചെയ്യുന്ന പ്രവൃത്തിക്ക് ആസ്തിവികസന ഫണ്ടിൽനിന്ന് 1.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ബസ്സ്റ്റാൻഡ് പ്രവൃത്തിയുടെ ഇൻവെസ്റ്റിഗേഷൻ, മണ്ണ് പരിശോധന എന്നിവ നടത്താൻ കണ്ണൂർ എൻജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, റിപ്പോർട്ട് നൽകുന്നതിനുണ്ടായ കാലതാമസം കാരണം എസ്റ്റിമേറ്റ് സമർപ്പിക്കാൻ സാധിച്ചില്ല. അതുകൊണ്ട് കാലവർഷത്തിനു മുമ്പ് പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. സാങ്കേതികാനുമതി എത്രയും വേഗം ലഭിക്കുന്നതിനും ടെൻഡർ നടപടി പൂർത്തിയാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന എത്രയും വേഗം പ്രവൃത്തി പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.