പ്രേംചന്ദ് ജയന്തി ദിനത്തില്‍ ഹിന്ദിപ്രദര്‍ശനം

പയ്യന്നൂർ: ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി സമത ഹിന്ദി ക്ലബ് പ്രേംചന്ദ് ജയന്തി ദിനമായ 31ന് ഹിന്ദിപ്രദര്‍ശനം സംഘടിപ്പിച്ചു. കണ്ണൂര്‍ റെയിൽവേ സ്റ്റേഷന്‍ മാസ്റ്റര്‍ എസ്. സജിത്കുമാര്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ എം. മോഹനൻ അധ്യക്ഷതവഹിച്ചു. എസ്. വസന്ത, എം.ടി. ബാബു, പി.പി. രതീശൻ, അനിത ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. എം. രവി സ്വാഗതം പറഞ്ഞു. മുഹമ്മദ് സിനാന്‍ നന്ദിപറഞ്ഞു. 20ലധികം ഹിന്ദി ദിനപത്രങ്ങൾ, 90ലധികം ഹിന്ദി ഗവേഷണപ്രസിദ്ധീകരണങ്ങൾ, ഹിന്ദി സാഹിത്യകാരന്മാരുടെ 90ലധികം പോസ്റ്ററുകൾ, വിവിധതരം ഹിന്ദി ആല്‍ബങ്ങൾ, കുട്ടികള്‍ക്ക് സ്വയം ചെയ്തുനോക്കാനുള്ള നിരവധി മോഡലുകൾ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.