ജോലിക്കിടയിൽ ഷോക്കേറ്റ്‌ മരിച്ചു

നടുവിൽ: മരക്കൊമ്പ് വെട്ടുന്ന ജോലിക്കിടയിൽ ഷോക്കേറ്റ്‌ കുടുംബനാഥൻ മരിച്ചു. നടുവിൽ പടിഞ്ഞാറെ കവലയിലെ തുരുത്തിപ്പള്ളിൽ ഗോപകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പുലിക്കുരുമ്പയിൽവെച്ചായിരുന്നു അപകടം. മരക്കൊമ്പ് വെട്ടുന്ന ജോലിക്കെത്തിയതായിരുന്നു ഗോപകുമാർ. പണിസ്ഥലത്ത് ഇരുമ്പ് ഏണിയുമായി നിൽക്കുമ്പോൾ അരികിലെ കൽക്കെട്ടിടിഞ്ഞ് നിയന്ത്രണംതെറ്റി വീഴുന്നതിനിടെ ഏണി 110 കെ.വി ലൈനിൽ തട്ടിയായിരുന്നു അപകടം. ചെമ്പേരിയിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേശവൻ നായരുടെയും തങ്കമ്മയുടെയും മകനാണ്. കാപ്പാടൻവീട്ടിൽ കമലയാണ് ഭാര്യ. മക്കൾ: ഗോകുൽ, ഗോപിക. സഹോദരങ്ങൾ: മധുസൂദനൻ, ശാരദ, ശ്രീകല. സംസ്‌കാരം ചൊവ്വാഴ്ച 10ന് സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.