മാ​ലി​ന്യ വി​രു​ദ്ധ അ​നി​ശ്ചി​ത​കാ​ല സ​മ​രം 58 ദി​വ​സം പിന്നിട്ടു: പോ​രാ​ട്ട​വീ​ര്യം ചോ​രാ​തെ രാ​മ​ന്ത​ളി; ശു​ദ്ധ​ജ​ലം കൈ​മാ​റി ജി.​​െഎ.​ഒ

പയ്യന്നൂർ: രാമന്തളിയിലെ കിണറുകൾ മലിനമാക്കുന്ന ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാൻറിെനതിരെ നടക്കുന്ന ജനകീയ സമരം ശക്തമാകുന്നു. ജനാരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗേറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സമരം 58ാം ദിവസത്തിലേക്കും നിധീഷ് കോടിയത്തിെൻറ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്കും കടന്നു. ഇന്നലെ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.െഎ.ഒ)പ്രവർത്തകർ സമരപന്തലിലെത്തി സമരസമിതി പ്രവർത്തകർക്ക് പ്രതീകാത്മകമായി ഒരു കുടം ശുദ്ധജലം കൈമാറി ഐക്യദാർഢ്യം അറിയിച്ചു. ഇതിനകം സംസ്ഥാന ശ്രദ്ധയാകർഷിച്ച സമരത്തിന് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകന്മാരും ഐക്യദാർഢ്യം അറിയിച്ചുകഴിഞ്ഞു. ഈ മാസം 30ന് രാവിലെ സിനിമാതാരം സുരേഷ് ഗോപി എം.പി സമരപന്തൽ സന്ദർശിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കേന്ദ്ര രാജ്യരക്ഷാ സഹമന്ത്രി സുരേഷ് ബാരെ അടക്കമുള്ളവർ സമരപന്തലിൽ എത്താനുള്ള സാധ്യത അറിയിച്ചിട്ടുണ്ട്. അനിശ്ചിതകാല സമരം 60ാം നാളിൽ എത്തുന്നതോടെ സമര പരിപാടികൾ കൂടുതൽ ശക്തമാക്കാൻ ജനാരോഗ്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ രാഷ്ട്രീയ, -സാംസ്കാരിക, -പൗരാവകാശ പ്രവർത്തകരെ അണിനിരത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജി.ഐ.ഒ ഐക്യദാർഢ്യ പരിപാടി സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അവകാശസമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ശക്തിയാർജിക്കും. മനുഷ്യെൻറ നിലനിൽപിന് അനിവാര്യമായ ശുദ്ധജലത്തിനുവേണ്ടി നടത്തുന്ന സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകുമെന്നും അവർ പറഞ്ഞു. പി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ജി.െഎ.ഒ ജില്ല പ്രസിഡൻറ് ആരിഫ, ജമാൽ കടന്നപ്പള്ളി, നാജിയ, മർജാന, സഫൂറ, സദീദ, ആർ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.പി. രാജേന്ദ്രൻ, ബീന രമേശൻ എന്നിവർ സംസാരിച്ചു. കെ.പി. ജലജ, കെ.വി. ലത എന്നിവർ അനുഭാവ ഉപവാസം നടത്തി. ഇന്ന് എസ്.വൈ.എസ് കണ്ണൂർ ജില്ല കമ്മിറ്റി ഐക്യദാർഢ്യവുമായി സമരപന്തലിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.