നി​യ​മ​സ​ഹാ​യം നൽകുന്നതിന്​ വ​ള​ൻ​റി​യ​ർമാരെ നി​യ​മ​ിക്കുന്നു

കണ്ണൂർ: ജില്ല നിയമസേവന അതോറിറ്റി പാരാ ലീഗൽ വളൻറിയർമാരെ തെരഞ്ഞെടുക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമസഹായം, നിയമ ബോധവത്കരണം, ബദൽ തർക്കപരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയും അഴിമതിയടക്കമുള്ള സാമൂഹികപ്രശ്നങ്ങളിൽ ഇടപെടലുകളുമാണ് പാരാ ലീഗൽ വളൻറിയർമാരുടെ ചുമതലകൾ. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, മുതിർന്ന പൗരന്മാർ, അംഗൻവാടി പ്രവർത്തകർ, ഡോക്ടർമാർ, വിദ്യാർഥികൾ, നിയമവിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധസംഘടനാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം തലശ്ശേരിയിലെ ജില്ല കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ല നിയമസേവന അതോറിറ്റി, കണ്ണൂരിലെയും തളിപ്പറമ്പിലെയും കോടതി സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന താലൂക്ക് നിയമസേവന കമ്മിറ്റി ഓഫിസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ േമയ് 25ന് മുമ്പ് അതത് ഓഫിസുകളിൽ ലഭിക്കണം. അഭിമുഖത്തിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.