ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ അ​പ​മാ​നി​ക്കു​ന്നു -–എ.​ഡി. മു​സ്​​ത​ഫ

കണ്ണൂർ: വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ച് അധികാരത്തിലേറിയ എൽ.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ നിരന്തരം അപമാനിക്കുകയാണെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എ.ഡി. മുസ്തഫ. ഇടത് സര്‍ക്കാറിെൻറ ജനവിരുദ്ധ നയത്തിലും പ്രവാസിവിരുദ്ധ നയത്തിലും പ്രതിഷേധിച്ച് കണ്ണൂര്‍ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി പത്തുമാസം കഴിയുമ്പോഴേക്കും ജനങ്ങള്‍ ഇത്രമാത്രം വെറുത്ത ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയ് കണിവേലില്‍ അധ്യക്ഷതവഹിച്ചു. അബ്ദുൽ മജീദ്, റിജില്‍ മാക്കുറ്റി, വി.വി. പുരുഷോത്തമന്‍, സുരേഷ് ബാബു എളയാവൂർ, സാജു തോമസ്, എം.കെ.എസ്. ഖാദര്‍, അനീഷ് നാറാത്ത്, പി.കെ. ഖദീജ, അബ്ദുൽ അസീസ്, ബിജു ഉമ്മർ, ഷര്‍ഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവർ സംസാ രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.