തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യി​ലെ കൃ​ത്രി​മം: സ​സ്​​പെ​ൻ​ഷ​നി​ലാ​യ സെ​ക്ര​ട്ട​റി​ക്ക്​ ​ കോ​ട​തി​യു​ടെ അ​നു​കൂ​ല വി​ധി

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യാത്ത ജോലിക്ക് പണം പിൻവലിച്ച സംഭവത്തിൽ സസ്പെൻഷനിലായ സെക്രട്ടറിക്ക് എറണാകുളം ൈട്രബ്യൂണൽ കോടതിയുടെ അനുകൂല വിധി. സെക്രട്ടറിയായിരുന്ന ബി. സൂഫിക്കാണ് വിധിപകർപ്പ് ലഭിച്ച് രണ്ടുമാസത്തിനുള്ളിൽ അനുകൂല്യം നൽകണമെന്ന് സർക്കാറിനോട് കോടതി നിർദേശിച്ചത്. 2015--16 കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ചെർലടുക്ക--ചെടേക്കൽ റോഡരികിൽ ചെയ്യാത്ത മഴക്കുഴികളുടെ പേരിൽ 1,24000 രൂപ സർക്കാറിന് നഷ്ടമുണ്ടാക്കിയതായി ധനകാര്യ പരിശോധന ഉദ്യോഗസ്ഥരുടെ കണ്ടെത്തലാണ് സെക്രട്ടറി സൂഫിക്കും ആ കാലയളവിൽ ഉണ്ടായിരുന്ന അസി. സെക്രട്ടറിമാരായ പ്രസാദ്, ലതിക എന്നിവർക്കും സസ്പെൻഷൻ നേടിക്കൊടുത്തത്. ബദിയടുക്കയിലെ പൊതു പ്രവർത്തകൻ സി.എച്ച്. മുഹമ്മദ് കുഞ്ഞി വിജിലൻസ് ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് കൃത്രിമം കണ്ടെത്തിയത്. സെക്രട്ടറി സൂഫി വിരമിക്കാൻ രണ്ട് മാസം ബാക്കിയുള്ളപ്പോഴാണ് നടപടിക്ക് വിധേയമായത്. സസ്പെൻഷനിലായ മറ്റു രണ്ട് ഉദ്യോഗസ്ഥരെ സർവിസിൽ തുടരാൻ സർക്കാർ നേരത്തെ അനുവാദം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.