ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ശ​താ​ബ്​​ദി ആ​ഘോ​ഷം തു​ട​ങ്ങി: ഒ​ളി​യ​മ്പു​ക​ൾ ത​ക​ർ​ത്തെ​റി​യാ​ൻ ശ​ക്തി​നേ​ട​ണം –മാ​ർ. ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്

പയ്യാവൂർ: സഭക്കെതിരെ വരുന്ന ഒളിയമ്പുകൾ തകർത്തെറിയാനുള്ള ശക്തി കത്തോലിക്ക കോൺഗ്രസ് നേടണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോർജ് ഞരളക്കാട്ട്. തലശ്ശേരി അതിരൂപതയുടെയും കോട്ടയം അതിരൂപത മലബാർ റീജ്യെൻറയും ആഭിമുഖ്യത്തിൽ പയ്യാവൂരിൽ നടന്ന കത്തോലിക്ക കോൺഗ്രസ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവർ കത്തോലിക്ക കോൺഗ്രസിൽ അണിചേർന്ന് സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കണം. കാലത്തിനനുസരിച്ച് സഭക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കേണ്ടത് വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ.സി.സി തലശ്ശേരി അതിരൂപത പ്രസിഡൻറ് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപറമ്പിൽ, കെ.സി.സി കോട്ടയം അതിരൂപത പ്രസിഡൻറ് സ്റ്റീഫൻ ജോർജ്, എ.കെ.സി.സി കൗൺസിൽ ഗവേണിങ് അംഗം ഫാ. ജോൺസൺ കോവൂർ പുത്തൻപുര, എ.കെ.സി.സി ഡയറക്ടർ ഫാ. ജിയോ കടവി, ഡോ. ജോസ് വെട്ടിക്കൽ, ഫാ. ജോർജ് കപ്പുകാലായിൽ, മാതൃവേദി ദേശീയ പ്രസിഡൻറ് സിസിലി പുഷ്പക്കുന്നേൽ, ഐ.സി.വൈ.എം പ്രസിഡൻറ് സിജോ അമ്പാട്ട്, കെ.സി.ഡബ്ല്യു.എ മലബാർ റീജ്യൻ പ്രസിഡൻറ് മൗലി തോമസ് ആരോംകുഴി, കെ.സി.വൈ.എൽ മലബാർ റീജ്യൻ പ്രസിഡൻറ് ജോബിൻ അബ്രാഹം എലക്കാട്ട്, എ.കെ.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വ. ടോണി ജോസഫ് പുഞ്ചകുന്നേൽ, കെ.സി.സി മലബാർ റീജ്യൻ സെക്രട്ടറി പ്രഫ. തോമസ് മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. എ.കെ.സി.സി തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് മേച്ചിറാകത്ത് അവാർഡുകൾ വിതരണം ചെയ്തു. വിശ്വാസ പ്രഘോഷണ റാലി ഫാ. ബാബു പാറത്തോട്ടുംകര ഫ്ലാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനത്തിൽ തലശ്ശേരി അതിരൂപത ബൈബിൾ അപ്പസ്തലേറ്റ് ഡോ.ജോസഫ് പാംബ്ലാനി പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കെ.സി.സി മലബാർ റീജ്യൻ പ്രസിഡൻറ് ബാബു കദളിമറ്റം അധ്യക്ഷത വഹിച്ചു. മോൺ. അബ്രാഹം പോണാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. എ.കെ.സി.സി തലശ്ശേരി അതിരൂപത ജനറൽ സെക്രട്ടറി ജോണി തോമസ് വടക്കേക്കര, വർഗീസ് പള്ളിച്ചിറ, ഫാ.അബ്രാഹം പറമ്പേട്ട് എന്നിവർ സംസാരിച്ചു. ക്രിസ്തീയ സമുദായത്തിനെതിരെയുള്ള രാഷ്ട്രീയ അജണ്ട എന്ന വിഷയത്തിൽ അഡ്വ. ആേൻറാ അക്കരയും ആധുനിക മാധ്യമങ്ങളും ക്രിസ്ത്യൻ സമുദായവും ചില വെളിപ്പെടുത്തലുകളും എന്ന വിഷയത്തിൽ ഫാ. റോയി കണ്ണംചിറയും ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.